തേങ്ങ ഹൽവ/Coconut Halwa

  • പച്ചരി-അര കപ്പ്
  • തേങ്ങ ചിരകിയത്-ഒന്ന്
  • ഏലയ്ക്ക-6
  • പഞ്ചസാര-മുക്കാൽ കപ്പ്
  • നെയ്യ്-1/3 കപ്പ്
  • വെള്ളം -2 കപ്പ്
പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക.
പച്ചരിയും, തേങ്ങയും , ഏലയ്ക്കയും മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
ഇത് ഒരു അരിപ്പയിൽ കൂടി അരിച്ചു എടുക്കുക.

വീണ്ടും ഇതിലേക്ക് മുക്കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ച് ഒന്ന് കൂടി പാല് അരിച്ചു എടുക്കുക.ഒരു തുണിയിൽ കൂടി പിഴിഞ്ഞ് എടുത്താലും മതിയാവും

അരിച്ചു വെച്ച പാലിലേക്ക് അര കപ്പ് വെള്ളം ,മുക്കാൽ കപ്പ് പഞ്ചസാര ഇവ ചേർത്ത് തീ ഓൺ ചെയ്തു,മീഡിയം തീയിൽ  ഒരു വലിയ തവി വെച്ച് കൈ എടുക്കാതെ ഇളക്കി കൊടുക്കുക.

വശങ്ങളിൽ നിന്ന് വിട്ടു വരുമ്പോൾ നെയ് ഓരോ സ്പൂൺ ആയി ചേർത്ത് കൊടുക്കാം
കുറെ നേരം കഴിയുമ്പോൾ നെയ്യ് തെളിഞ്ഞു വരാൻ തുടങ്ങും.

ചെറുതായി അരിഞ്ഞ അണ്ടിപരിപ്പ് ചേർത്ത് പത്തു മിനിറ്റു കൂടി വരട്ടി മയം പുരട്ടിയ പാത്രത്തിൽ നിരത്തി തണുക്കുമ്പോൾ മുറിച്ചെടുക്കാം.No comments:

Post a Comment

LinkWithin

Related Posts with Thumbnails